Kalam Poya Pokk (കാലം പോയ പോക്ക് )

 Link to video

കാലം പോയ പോക്ക് 

കൺ തുറന്നു നോക്കിട് 

കാണും കണ്ണിലിരുണ്ട ലോകത്തിൽ സുന്ദരകാഴ്ചകൾ 

             (——)

ബന്തു ബന്ധം മാറി 

ബന്ധനങ്ങളെറി 

പന്തു പോലെ ജീവിതങ്ങൾ അമ്മാന മാടി 

പുഞ്ചിരികൾ മാറി 

വഞ്ചനയിൽ കൂറി 

നെഞ്ചു കീറി സാഹോദര്യം കൊലകളമായി 

നിധി തേടി അണയുവാൻ 

അഭയത്തിൻ കരം തരാൻ 

എങ്ങുപോകും കറുത്ത ലോകത്തെ പാവം ജന്മങ്ങൾ 

                 (—–)

പട്ടണങ്ങളെറി പട്ടിണിയും കൂടി 

പെട്ടുപോയി ജീവിതങ്ങൾ നെട്ടോട്ടമോടി 

സ്വപ്നലോകം തേടി കഷ്ട്ടതകൾ പേറി 

നഷ്ട്ടമായി ആയുസിന്റെ സുന്ദരപാതി 

ഞാനും നീയും നമ്മളല്ലേ 

നമ്മോളൊന്നു ചേരുകില്ലേ 

നമ്മോളൊന്നു ചേരുകിൽ ഭൂമിയിൽ നന്മ പൂക്കുകില്ലേ…. 

                (—–)Leave a Reply

Your email address will not be published. Required fields are marked *

© 2024 Ishal Varigal - WordPress Theme by WPEnjoy