അജബുകളൊരല കടലൊഴുകണ
പാലഴകാണ് റസൂലുല്ലാഹ്..
പ്രണയമൊരു കാറ്റായ് പൊഴിയണം
മുത്താറ്റൽ നബി നൂറുല്ലാഹ്…
പാലഴകാണ് റസൂലുല്ലാഹ്..
പ്രണയമൊരു കാറ്റായ് പൊഴിയണം
മുത്താറ്റൽ നബി നൂറുല്ലാഹ്…
ഏറെ നാളുകൾ പാതിരാവില്‍
നെയ്ത് കൂട്ടിയ സ്വപ്നമെന്നില്‍..
പൊഴിയും മഞ്ഞിലെ താരകങ്ങളിൽ
നിറയുമഴകതൊരു കുളിരായി…
അജബുകളൊരല കടലൊഴുകണ
പാലഴകാണ് റസൂലുല്ലാഹ്..
പ്രണയമൊരു കാറ്റായ് പൊഴിയണം
മുത്താറ്റൽ നബി നൂറുല്ലാഹ്…
മരുവിൽ പടർന്ന പ്രേമ മരമായ്
പൂത്തെങ്കിൽ ഞാൻ..
തണലിൽ റസൂല്‍ വന്നിരുന്നെൻ
മിഴി തഴുകുവാൻ…
മഞ്ഞാർന്ന രാവിലെൻ
ഹബീബിന് ചൂടേകിടാൻ….
കരിമിഴി നനവിലുമഴകെന്റെ നബി..
പരിണയ രാവിലെ നായകരെ നബി..
ഖൽബിനുള്ളിലെ ജാലകത്തില്‍
കൂടുകൂട്ടിയതങ്ങാ നബി..
അതിലുള്ള പഞ്ച വർണ്ണ
കിളിയാം ത്വാഹാ നബി…
പ്രണയം നിറഞ്ഞ പാട്ടു
പാടണ അഴകാർന്ന കിളി…
ഏറെ നാളുകൾ പാതിരാവില്‍
നെയ്തു കൂട്ടിയ സ്വപ്നമെന്നില്‍..
പൊഴിയും മഞ്ഞിലെ താരകങ്ങളിൽ
നിറയുമഴകതൊരു കുളിരായി…
അജബുകളൊരല കടലൊഴുകണ
പാലഴകാണ് റസൂലുല്ലാഹ്..
പ്രണയമൊരു കാറ്റായ് പൊഴിയണം
മുത്താറ്റൽ നബി നൂറുല്ലാഹ്…