Prapanja Chakravarti (പ്രപഞ്ച ചക്രവർത്തി)

പ്രപഞ്ച ചക്രവർത്തി..
ചക്ര വാളമിൽ തെളിഞ്ഞ കീർത്തി
ചെയ്തികൾ നിരത്തി
നോക്കിയാൽ സ്നേഹ മൂർത്തി

ആലമിൽ മുനീർ…
അമ്പിയാക്കളിൽ അമീർ…
ആലമിൽ മുനീർ…
അമ്പിയാക്കളിൽ അമീർ…
ആറ്റൽ മദ്ഹ് പാടി ഞാനോ ഫഖീർ

പ്രപഞ്ച ചക്രവർത്തി..
ചക്ര വാളമിൽ തെളിഞ്ഞ കീർത്തി
ചെയ്തികൾ നിരത്തി
നോക്കിയാൽ സ്നേഹ മൂർത്തി

ദഅനി തഖദ്ദമോതി സൽകരിച്ചു നാഥന്…
മൂസാ നബിക്ക് പരിധികൾ വരച്ച രാജന്…
ദഅനി തഖദ്ദമോതി സൽകരിച്ചു നാഥന്…
മൂസാ നബിക്ക് പരിധികൾ വരച്ച രാജന്…

വസന്തമേകും മേനിയിൽ സുഗന്ധ ചർമ്മമേ…
വസന്തമേകും മേനിയിൽ സുഗന്ധ ചർമ്മമേ…
വരവിൽ വരദാനങ്ങളായി വന്നു കർമ്മമേ…

പ്രപഞ്ച ചക്രവർത്തി..
ചക്ര വാളമിൽ തെളിഞ്ഞ കീർത്തി
ചെയ്തികൾ നിരത്തി
നോക്കിയാൽ സ്നേഹ മൂർത്തി

കവികൾ വരച്ച വാക്കുകൾക്ക് ഒറ്റ കേന്ദ്രമേ…
അഹദോൻ കുറിച്ച കാവ്യമോ സ്വര രാഗ മന്ത്രമേ..
കവികൾ വരച്ച വാക്കുകൾക്ക് ഒറ്റ കേന്ദ്രമേ…
അഹദോൻ കുറിച്ച കാവ്യമോ സ്വര രാഗ മന്ത്രമേ..

കണ്ണുള്ള കാലമിൽ നടന്ന വലിയ നഷ്ടമേ…
കണ്ണുള്ള കാലമിൽ നടന്ന വലിയ നഷ്ടമേ…
ചിതലേറ്റിടുന്ന കോലമിൽ നബിയോട് ഇഷ്ടമേ…

പ്രപഞ്ച ചക്രവർത്തി..
ചക്ര വാളമിൽ തെളിഞ്ഞ കീർത്തി
ചെയ്തികൾ നിരത്തി
നോക്കിയാൽ സ്നേഹ മൂർത്തി

നിഴലായ് കൂടെയുള്ളവരാണാ സ്വഹാബുകൾ…
കാലിന്ന് മുള്ള് കൊണ്ട് വേദനിച്ച ഖൽബുകൾ…
നിഴലായ് കൂടെയുള്ളവരാണാ സ്വഹാബുകൾ…
കാലിന്ന് മുള്ള് കൊണ്ട് വേദനിച്ച ഖൽബുകൾ…

ഖലമിൻ മഷികൾ ചേർത്തു
വെച്ച മാദിഹാണ് ഞാൻ…
ഖലമിൻ മഷികൾ ചേർത്തു
വെച്ച മാദിഹാണ് ഞാൻ…
ഖദമാപ്പതി അണഞ്ഞിടാത്ത
നാദിമാണ് ഞാൻ…

പ്രപഞ്ച ചക്രവർത്തി..
ചക്ര വാളമിൽ തെളിഞ്ഞ കീർത്തി
ചെയ്തികൾ നിരത്തി
നോക്കിയാൽ സ്നേഹ മൂർത്തി

ആലമിൽ മുനീർ…
അമ്പിയാക്കളിൽ അമീർ…
ആലമിൽ മുനീർ…
അമ്പിയാക്കളിൽ അമീർ…
ആറ്റൽ മദ്ഹ് പാടി ഞാനോ ഫഖീർ

Leave a Reply

Your email address will not be published. Required fields are marked *

© 2024 Ishal Varigal - WordPress Theme by WPEnjoy